Verification: ce991c98f858ff30
Latest Malayalam News - News with True Faith

കാസർഗോഡ് ട്രെയിനിൽനിന്ന് തെറിച്ചുവീണ് യുവാവിന് പരിക്ക്

11

Kerala News Today-കാസർഗോഡ്: കാസർഗോഡ് ട്രെയിനിൽ നിന്ന് പാളത്തിനരികിലേക്ക് തെറിച്ച് വീണ് യുവാവിന് പരിക്ക്. ഗുരുതരമായ പരുക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കര റെയിൽവെ സ്റ്റേഷനിലെ ഇരു പാളങ്ങൾക്കുമിടയിലുള്ള ഭാഗത്തേക്കാണ് വീണത്. തലക്കുൾപ്പെടെ പരിക്കുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി ഒമ്പതിന് ശേഷം എറണാകുളം-പൂണെ എക്സ്പ്രസ് വടക്കോട്ട് കടന്ന് പോയതിന് പിന്നാലെയാണ് യുവാവിനെ പാളത്തിനരികിൽ കണ്ടത്. ഈ ട്രെയിനിൽനിന്ന് തെറിച്ചുവീണതാകാമെന്നാണ് കരുതുന്നത്. നാട്ടുകാർ ചേർന്ന് യുവാവിനെ ആദ്യം കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.