Home Videos കുളക്കട അപകടം: അച്ഛനും അമ്മയ്ക്കും പിന്നാലെ ശ്രീകുട്ടിയും മരണത്തിന് കീഴടങ്ങി

കുളക്കട അപകടം: അച്ഛനും അമ്മയ്ക്കും പിന്നാലെ ശ്രീകുട്ടിയും മരണത്തിന് കീഴടങ്ങി

by Stejin

കുളക്കട അപകടം: മാതാപിതാക്കൾക്ക് പിന്നാലെ മകളും യാത്രയായി
കൊട്ടാരക്കര: കൊല്ലം കുളക്കടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി ശ്രേയ മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവേയാണ് ഇന്ന് പുലർച്ചെ മരണപെട്ടത്. വാഹനാപകടത്തിൽ മാതാപിതാക്കളായ ബിനീഷ് കൃഷ്ണൻ, അഞ്ചു എന്നിവർ മരിക്കുകയും ശ്രേയയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ദമ്പതികള്‍ ഓള്‍ട്ടോ വാഹനത്തിലാണ് ഉണ്ടായിരുന്നത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇന്നോവയിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

You may also like

Leave a Comment