സെമിനാറിൽ വിഷപാമ്പുകളെ പ്രദർശിപ്പിച്ചു; വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്
Forest department registered a case against Vava Suresh.
Kerala News Today-കോഴിക്കോട്: വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്. ഡി.എഫ്.ഒയുടെ നിർദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന സെമിനാറിൽ വിഷപാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
പാമ്പുകളെ പ്രദർശിപ്പിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കാരണങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിങ് സർവീസ് ഡിപ്പാട്ട്മെന്റും, ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വാവ സുരേഷ് ക്ലാസെടുത്തത്.
ക്ലാസ് എടുക്കുന്നതിനിടെ മൈക്ക് ഓഫായപ്പോൾ മൂർഖൻ പാമ്പിനെ മൈക്കാക്കി ഉപയോഗിച്ചത് വിവാദമായിരുന്നു.
സംഭവത്തിൽ ആശുപത്രിക്കെതിരേയും വാവ സുരേഷിനെതിരേയും രൂക്ഷ വിമർശനം ഉയർന്നിരുന്നുണ്ട്.
മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനത്തിൽ പാമ്പ് പിടുത്തത്തിൽ ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിച്ചത് ശരിയായ പ്രവണതയല്ലെന്ന് വിദഗ്ധർ വിമർശിക്കുകയും ചെയ്തിരുന്നു.
ക്ലാസ് എടുക്കാനായി ജീവനുളള പാമ്പുകളെയാണ് വാവ സുരേഷ് കൊണ്ടുവന്നിരുന്നത്.
Kerala News Today Highlight – Venomous snakes were exhibited at the seminar; Forest department registered a case against Vava Suresh.