International

സാങ്കേതിക പുരോഗതിയുടെ മേഖലകളിൽ സഹകരണം വളർത്തുന്നതിന് യുഎഇയും സ്പെയിനും

ദുബായ്, മാർച്ച് 6, 2021 (WAM) — യുഎഇയിലെ വ്യവസായ-നൂതന സാങ്കേതിക മന്ത്രാലയവും (MoIAT) സ്‌പെയിനിന്റെ ശാസ്ത്ര-ഇന്നൊവേഷൻ മന്ത്രാലയവും (എം‌എസ്‌ഐ) ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു നൂതന സാങ്കേതിക ചട്ടക്കൂട് വികസിപ്പിക്കുന്നതിനുള്ളതാണിത്.

സാങ്കേതിക മുന്നേറ്റം, സാങ്കേതിക കൈമാറ്റം, പ്രധാന വ്യവസായ 4.0 സാങ്കേതികവിദ്യകളുടെ വിന്യാസം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം വളർത്തുക എന്നതാണ് ചട്ടക്കൂട് ലക്ഷ്യമിടുന്നത്.

വ്യവസായ-നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി മജീദ് അൽ സുവൈദിയുടെ സാന്നിധ്യത്തിൽ നൂതന സാങ്കേതിക സഹമന്ത്രി സാറാ അൽ അമിരിയും സ്പെയിനിന്റെ ശാസ്ത്ര-ഇന്നൊവേഷൻ മന്ത്രി പെഡ്രോ ഡ്യൂക്കും കരാർ ഒപ്പിട്ടു. സ്പെയിനിലെ യുഎഇ അംബാസഡർ, യുഎഇയിലെ സ്പെയിൻ അംബാസഡർ അന്റോണിയോ അൽവാരെസ് ബാർത്തെ, രണ്ട് മന്ത്രാലയങ്ങളിലെയും മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

“വ്യവസായ 4.0 സാങ്കേതികവിദ്യകൾ സ്വീകരിച്ച് വിന്യസിക്കുന്നതിലൂടെയും ശക്തമായ ഗവേഷണ-വികസന (ആർ & ഡി) പങ്കാളിത്തം വളർത്തിയെടുക്കുന്നതിലൂടെയും വ്യാവസായിക മെച്ചപ്പെടുത്തൽ, പുതിയ സാമ്പത്തിക മേഖലകൾ കെട്ടിപ്പടുക്കൽ എന്നീ ലക്ഷ്യങ്ങൾ നേടുകയെന്ന മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമാണ് ധാരണാപത്രം.” ഷാ അൽ അമീരി പറഞ്ഞു.

“ഈ പങ്കാളിത്തം ഗവേഷണ-വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കും. ഇന്നവേഷൻ ഭാവി വളർച്ചയുടെയും പുരോഗതിയുടെയും അവിഭാജ്യ ഘടകമായി തുടരുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു ഇത്,” അവർ കൂട്ടിച്ചേർത്തു.

പെഡ്രോ ഡ്യൂക്ക് പറഞ്ഞു, “ഈ കരാർ രണ്ട് രാജ്യങ്ങൾക്കും അനിവാര്യമാണ്. ശക്തമായ സ്ഥാപന ചട്ടക്കൂട് സ്ഥാപിക്കുന്നതിലൂടെ ശാസ്ത്രീയ സഹകരണം വർദ്ധിപ്പിക്കാൻ ഇത് ഞങ്ങളെ അനുവദിക്കും. ആരോഗ്യ, ലൈഫ് സയൻസസ്, റിന്യൂവബിൾ എനർജി, ബഹിരാകാശ, ഗതാഗതം തുടങ്ങിയ നിർണായക മേഖലകളിലെ സഹകരണം സാധ്യമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഡസ്ട്രി 4.0, സാങ്കേതികവിദ്യകൾ തുടങ്ങിയവ അന്തർ‌വിജ്ഞാനീയവും പരസ്പരാശ്രിതവുമായ വെല്ലുവിളികളെ നേരിടാൻ നമ്മുടെ രാജ്യങ്ങളെ സഹായിക്കും.”

ധാരണാപത്രത്തിന് കീഴിലുള്ള സഹകരണ മേഖലകളിൽ ആരോഗ്യവും ജീവിതശാസ്ത്രവും ഉൾപ്പെടുന്നു. അതിൽ കൃത്യത, വ്യക്തിഗത വൈദ്യപരിഹാരങ്ങൾ എന്നിവ ഉൾപ്പെടുന്നു. വാണിജ്യ വികസനവും ചെറിയ വിവിധോപയോഗ ഉപഗ്രഹങ്ങളുടെ വിക്ഷേപണവും ഉൾപ്പെടെയുള്ള ബഹിരാകാശ സംവിധാനങ്ങൾ; ട്രാൻസ്പോർട്ട്, ലോജിസ്റ്റിക് സാങ്കേതികവിദ്യകളായ തത്സമയ ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജുമെന്റ് സിസ്റ്റങ്ങൾ; സംഭരണം, സ്മാർട്ട് ഗ്രിഡ്, സൗരോർജ്ജ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജം; വ്യാവസായിക ഉൽ‌പാദന പ്രക്രിയകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), 4IR സാങ്കേതികവിദ്യകൾ എന്നിവയും ഇതിലുൾപ്പെടും.

വ്യാവസായിക, അക്കാദമിക് മേഖല തമ്മിലുള്ള സഹകരണം, സംയുക്ത ഗവേഷണ വികസന പദ്ധതികൾ, സംയുക്ത നൂതന വ്യവസായ ക്ലസ്റ്ററുകളുടെ രൂപീകരണം, അറിവ്, ബൌദ്ധിക സ്വത്തവകാശം (ഐപി), ശേഷി കൈമാറ്റ പ്രോട്ടോക്കോളുകൾ, ലൈസൻസിംഗ് ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ സഹകരണ മേഖലകളെ പ്രോത്സാഹിപ്പിക്കുകയാണ് ധാരണാപത്രം.

Related posts

ഭീഷണി ഒഴിയാതെ ലോകം…

Vinod

റോയൽ ഹൈനെസ് ഫിലിപ്പ് ഇന്ന് രാവിലെ വിൻഡ്‌സർ കാസിലിൽ അന്തരിച്ചു.

Vinod

സൗദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രഖ്യാപിച്ചു

Vinod