Verification: ce991c98f858ff30
Latest Malayalam News - News with True Faith

കുന്നംകുളത്തു 100 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ .

Two youths arrested with MDMA worth twelve lakh rupees.

21

KERALA NEWS TODAY – കുന്നംകുളം : പന്ത്രണ്ട് ലക്ഷം രൂപയുടെ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിൽ.
കണ്ടാണശ്ശേരി രാമനത്ത് വീട്ടിൽ അഫ്‌സൽ (28), മറ്റം എളവള്ളി പുഴങ്ങര ഇല്ലത്ത് വീട്ടിൽ . മുഹമ്മദ് സാദിഖ് (30) എന്നിവരാണ് കുന്നംകുളം പോലീസ് ചൂണ്ടലിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്.

പുതുവത്സരാഘോഷത്തിനായി ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഗ്രാമിന് 12000 രൂപ വിലവരുന്ന മാരക സിന്തറ്റിക് മയക്കുമരുന്നാണ് ഇവർ വിൽക്കാൻ കൊണ്ടുവന്നത്. ഒന്നാംപ്രതിയായ അഫ്‌സൽ മുമ്പ് വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്.
രഹസ്യവിവരത്തെത്തുടർന്ന് ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു.

കുന്നംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. യു.കെ. ഷാജഹാൻ, എസ്.ഐ.മാരായ രാജീവ് പി.ആർ., ഷക്കീർ അഹമ്മദ്, സുകുമാരൻ കെ.എൻ., സി.പി.ഒ.മാരായ രവി സി., ജോഷി ജോസഫ്, റെജിൻദാസ് തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

KERALA NEWS HIGHLIGHT – Two youths were arrested with 100 grams of MDMA in Kunnamkulam.

Leave A Reply

Your email address will not be published.