National

മാനസിക രോഗികളെയും അംഗവൈകല്യ മുളള വരെയും മരിക്കാൻ സഹായിക്കുന്ന നിയമത്തിനെതിരെ കത്തോലിക്കാസഭ

കാനഡ: രാജ്യത്തെ പുതിയ അസിസ്റ്റഡ് സ്യൂയിസൈഡ് നിയമത്തിനെതിരെ കാനഡായിലെ കത്തോലിക്കാ മെത്രാന്മാര്‍. മാനസികരോഗികളെയും ഡിസേബിള്‍ ആയിട്ടുള്ളവരെയും മരിക്കാന്‍ സഹായിക്കുന്ന നിയമത്തിനെതിരെയാണ് കത്തോലിക്കാസഭ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംങ് എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. ദയാവധവും അസിസ്റ്റഡ് സ്യൂയിസൈഡും ദൈവിക നിയമത്തിനെതിരെയുളളവയാണെന്നും മനപ്പൂര്‍വ്വവും ആസൂത്രിതവുമായി മനുഷ്യജീവനെ കൊലപ്പെടുത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും ദുര്‍ബലരെയും അശരണരെയും പരിഗണിക്കുക എന്നത് സമൂഹത്തിന്റെ അടിസ്ഥാനപരമായ ദൗത്യമാണെന്നും CCCB പ്രസിഡന്റ് ആര്‍ച്ച് ബിഷപ് റിച്ചാര്‍ഡ് ഗാഗ്നോന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

മാര്‍ച്ച് 17 നാണ് കാനഡ സെനറ്റ് ഈ ബില്ലിന് അംഗീകാരം നല്കിയത്.

Related posts

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ പ്രസീദ് കൃഷ്ണക്ക് കോവിഡ് -19 ന് പോസിറ്റീവ് സ്ഥിതീകരിച്ചു .

Vinod

ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ പ്രധാനമന്ത്രി മോദിക്കെതിരെ സമ്മർദ്ദം ചെലുത്തുന്നു

Vinod

പുണെയിലെ ബിബ്‌വേവാഡി പ്രദേശത്ത് വൻ അഗ്നിബാധ

Vinod