Featured Kerala Life Style Local National

സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ നൽകിയ 50 ലക്ഷത്തിൽ 47 ലക്ഷവും ബിജെപിക്കാർ തട്ടിയെടുത്തു: സുരേന്ദ്രനെതിരേ സുന്ദര

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി മഞ്ചേശ്വരത്തെ റിബൽ സ്ഥാനാർഥിയായിരുന്ന കെ. സുന്ദര വീണ്ടും രംഗത്ത്. തന്റെ സ്ഥാനാർഥിത്വം പിൻവലിക്കാനായി സുരേന്ദ്രൻ 50 ലക്ഷത്തോളം രൂപ ചെലവിട്ടെന്നാരോപിച്ച സുന്ദര, തനിക്ക് മദ്യഷോപ്പും വീടും നൽകാമെന്ന് വാഗ്ദാനം നൽകിയതായും വെളിപ്പെടുത്തി.

ബി.ജെ.പിക്കാരനായ തന്റെ സുഹൃത്താണ് തുക സംബന്ധിച്ച് വിവരംതന്നതെന്ന് സുന്ദര പറഞ്ഞു. സുരേന്ദ്രൻ നൽകിയ 50 ലക്ഷം രൂപയിൽ രണ്ടര ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചത്. ബാക്കി 47 ലക്ഷം രൂപ പ്രദേശിക പാർട്ടി പ്രവർത്തകർ തട്ടിയെടുത്തുവെന്നും സുന്ദര ആരോപിച്ചു.

Related posts

ഇന്നത്തെ പ്രധാന വാർത്തകൾ

Vinod

സൈഡസ് കാഡില വാക്‌സിന് അനുമതി; കുട്ടികൾക്കുള്ള ആദ്യ വാക്‌സിൻ

Vinod

ഫോണിന്റെ ലോക്ക് മാറ്റിയതിന് 16കാരൻ ജ്യേഷ്ഠനെ കൊന്ന് കുഴിച്ചു മൂടി

Vinod