Featured Kerala Life Style Local

വാക്‌സിനേഷൻ ഇന്നുമുതൽ പുനരാരംഭിക്കും

വാക്‌സിൻ തീർന്നതിനാൽ മൂന്നുദിവസമായി നിർത്തിവച്ചിരുന്ന സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലെത്തിച്ച വാക്‌സിൻ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിരുന്നു.

ഇന്ന് പ്രധാനകേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, തൃശ്ശൂർ തുടങ്ങി വിവിധ ജില്ലകളിലെ സർക്കാർ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്‌സിനേഷൻ പൂർണമായി സ്തംഭിച്ചിരുന്നു. ഇന്നലെ കൂടുതൽ വാക്‌സിൻ എത്തിയതോടെ വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി.

കുത്തിവെപ്പ് പുനഃരാരംഭിക്കുമ്പോൾ വാക്‌സിനേഷൻ കേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ പോലീസിന് ഡി.ജി.പി. നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകി.

Related posts

മലപ്പുറത്ത് പട്ടാപ്പകൽ വിദ്യാർഥിനിക്കുനേരെ ആക്രമണം

Vinod

കോളജ്​ തുറക്കാൻ മാർഗനിർദേശമായി; സർക്കാർ ഉത്തരവ്​ പുറത്തിറങ്ങി

Vinod

അഫ്ഗാനിസ്ഥാൻ: ദുരന്തമുഖത്ത് ദശലക്ഷങ്ങൾ

Vinod