Verification: ce991c98f858ff30
Latest Malayalam News - News with True Faith

ടാറ്റ സൺസ് മുൻ ഡയറക്ടറും മലയാളിയുമായ ആർ കെ കൃഷ്ണകുമാർ അന്തരിച്ചു.

RK Krishnakumar (84), former director of Tata Sons and member of Tata Trust, passed away.

3

NATIONAL NEWS – മുംബൈ: ടാറ്റ സൺസ് മുൻ ഡയറക്ടറും ടാറ്റ ട്രസ്റ്റ് അംഗവുമായ ആർ.കെ കൃഷ്ണകുമാർ (84) അന്തരിച്ചു.
തലശ്ശേരി സ്വദേശിയായ അദ്ദേഹം രത്തൻ ടാറ്റയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. ടാറ്റ ഗ്രൂപ്പിന്റെ പല സുപ്രധാന ഏറ്റെടുക്കലുകൾക്കും പിന്നിൽ പ്രവർത്തിച്ചയാളാണ് അദ്ദേഹം.

ടാറ്റ സൺസിൽ 66 ശതമനാനം ഓഹരിയുള്ള സർ ഡൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സർ രത്തൻ ട്രസ്റ്റിന്റെയും ട്രസ്റ്റിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
2000-ൽ 271 മില്യൺ പൗണ്ടിന് ടെറ്റ്‌ലിയെ വാങ്ങിയതിലൂടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയായി ടാറ്റ ഗ്ലോബൽ ബിവറേജസിനെ മാറ്റാൻ സഹായിച്ചു.

2009-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1997 മുതൽ 2002 വരെ ഇന്ത്യൻ ഹോട്ടൽ കമ്പനിയുടെ ചുമതല വഹിച്ചു. തുടർന്ന് ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസിൽ ഡയറക്ടർ ബോർഡ് അംഗമായി. പിന്നീട് ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ വൈസ് ചെയർമാനും മാനേജിങ് ഡയക്ടറുമായി. 2007ൽ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിൽ അംഗമായി.
2009-ൽ രത്തൻ ടാറ്റയുടെ സ്വകാര്യ നിക്ഷേപ കമ്പനിയായ ആർ.എൻ.ടി. അസോസിയേറ്റ്സിന്റെ ചുമതലയേറ്റു. 2013-ൽ ടാറ്റ സൺസ് ബോർഡിൽ നിന്ന് വിരമിച്ചു.

National News Highlight – RK Krishnakumar, former director of Tata Sons and a Malayali, passed away.

Leave A Reply

Your email address will not be published.