Featured International Life Style Local

മോഷണം ആരോപിച്ച് പാകിസ്താനിൽ നാല് സ്ത്രീകളെ നഗ്നരാക്കി മർദ്ദിച്ചു

മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ ചേർന്ന് നാല് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പുറംലോകം അറിഞ്ഞത്. തങ്ങൾ മാലിന്യം ശേഖരിക്കാനാണ് മാർക്കറ്റിൽ എത്തിയതെന്നാണ് ഇരകളായ സ്ത്രീകൾ പോലീസിന് നൽകിയ മൊഴി. ദാഹിച്ചപ്പോൾ വെള്ളം ചോദിച്ചാണ് ഒരു കടയുടെ ഉള്ളിൽ കയറിയത്. എന്നാൽ മോഷ്ടിക്കാൻ വന്നവരെന്ന് മുദ്രകുത്തി മറ്റ് സ്ഥാപന ഉടമകളേയും ഒപ്പം കൂട്ടി അക്രമിക്കുകയായിരുന്നുവെന്നും പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് ട്വീറ്റ് ചെയ്തു.

Related posts

ഫുട്‌ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ

Vinod

വണ്ടൂരിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

Vinod

കൊടുങ്ങല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥി കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ

Vinod