Featured Kerala Life Style Local Travel

ഓപ്പറേഷൻ ഡെസിബെൽ: കാതടയ്ക്കുന്ന ഹോണുകൾക്കു പിടിവീഴും

അതിശബ്ദമുള്ള ഹോണുകൾ പിടികൂടാൻ ഓപ്പേറേഷൻ ഡെസിബലുമായി മോട്ടോർവാഹന വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡുകൾ ബുധനാഴ്ചമുതലിറങ്ങും. വാഹനങ്ങളിലെ നിർമിത ഹോണുകൾമാറ്റി പലരും ഉയർന്ന ശബ്ദമുണ്ടാക്കുന്നവ പിടിപ്പിക്കാറുണ്ട്. ഇത് സംബന്ധിച്ച നിരവധി പരാതികൾ ലഭിക്കുന്നുണ്ട് ഇതേത്തുടർന്നാണ് ഓപ്പറേഷൻ ഡെസിബെൽ തുടങ്ങുന്നത്. മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടെ ഹോണുകൾ പരിശോധിക്കും. കാറുകൾക്കും പെട്രോളിൽ പ്രവർത്തിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും 82 ഡെസിബെൽ. 4,000 കിലോക്കു താഴെയുള്ള ഡീസൽ, പാസഞ്ചർ അല്ലെങ്കിൽ ലഘുവ്യാവസായിക വാഹനങ്ങൾക്ക് 85 ഡെസിബെൽ. 4.000-12,000 കിലോക്ക്‌ ഇടയിൽ ഭാരമുള്ള യാത്രാ/വ്യാവസായിക വാഹനങ്ങൾക്ക് 89 ഡെസിബെൽ എന്നിങ്ങനെയാണു പരിധി.

Related posts

ഇലക്ട്രിക്ക് സ്കൂട്ടർ രംഗത്ത് റെക്കോർഡ് നേട്ടവുമായി ഒല

Vinod

വഴക്കിട്ട കമിതാക്കളിൽ യുവാവ് തൂങ്ങിമരിച്ചു; കാണാതായ യുവതിക്കായി അന്വേഷണം

Vinod

ശ്രദ്ധിക്കുക! എടിഎമ്മിൽ നിന്നും പണം ചോർന്നേക്കാം

Vinod