Home International മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

by Athira
vsquaretv

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ്റെ റാലിയില്‍ വെടിവയ്പ്. കാലിനു പരുക്കേറ്റ ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്കു മാറ്റി. അടുത്ത അനുയായി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്ക്. ഇസ്ലാമബാദിലേക്കു നടത്തുന്ന ലോങ്മാര്‍ച്ച് വസീറാബാദില്‍ എത്തിയപ്പോളാണ് അക്രമം. അക്രമി ഇമ്രാന്‍ സഞ്ചരിക്കുന്ന കണ്ടെയിനറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്കാണ് വെടിയുതിർത്തത്. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

 

You may also like

Leave a Comment