Home Entertainment ചലച്ചിത്ര സംഗീത സംവിധായകന്‍ ആര്‍ സോമശേഖരന്‍ അന്തരിച്ചു

ചലച്ചിത്ര സംഗീത സംവിധായകന്‍ ആര്‍ സോമശേഖരന്‍ അന്തരിച്ചു

by Athira

തിരുവനന്തപുരം: ചലച്ചിത്ര സംഗീത സംവിധായകൻ ആർ. സോമശേഖരൻ(77) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലായരുന്നു അന്ത്യം. പല കാലഘട്ടങ്ങളിലായി എട്ടുചിത്രങ്ങള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നു. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഇളയ സഹോദരനാണ്.

നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും സംഗീതമൊരുക്കിയ സോമശേഖരന്‍, ആകാശവാണിയില്‍ നിരവധി ലളിതഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും പാടുകയും ചെയ്തിട്ടുണ്ട്. സോമശേഖരന്‍ സംഗീതം നല്‍കിയ ‘ജാതകം’ എന്ന സിനിമയിലെ പുളിയിലക്കരയോലും പുടവ ചുറ്റി എന്ന ഗാനം ഏറെ പ്രശസ്തമാണ്. വെളിയം ചന്ദ്രന്‍ സംവിധാനം ചെയ്ത ‘ഉര്‍വശി’ എന്ന നാടകം സിനിമയാക്കിയ അവസരത്തിലാണ് സംഗീത സംവിധായകനാകാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തുന്നത്. കോന്നിയൂര്‍ ഭാസ് രചിച്ച് യേശുദാസ് പാടിയ ‘പ്രകൃതി പ്രഭാമയീ’ എന്ന ഗാനമാണ് അദ്ദേഹം ആദ്യം സംഗീതം ചെയ്തത്.

You may also like

Leave a Comment