Business Entertainment Featured International Kerala Life Style Local National Obituary TECHNOLOGY

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം ഒറ്റ ക്ലിക്കിൽ

രാജ്യത്ത് 31,382 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പുതിയ കോവിഡ് കേസുകൾ. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,35,94,803 ആയി. 318 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,46,368 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1478 പേർ രോഗമുക്തരായി. നിലവിൽ, 3,00,162 പേരാണ് രോഗം ബാധിച്ചു ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ

കേരളത്തിൽ ഇന്ന് 17,983 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശൂർ 2784
എറണാകുളം 2397
തിരുവനന്തപുരം 1802
കൊല്ലം 1500
കോട്ടയം 1367
കോഴിക്കോട് 1362
പാലക്കാട് 1312
മലപ്പുറം 1285
ആലപ്പുഴ 1164
ഇടുക്കി 848
കണ്ണൂർ 819
പത്തനംതിട്ട 759
വയനാട് 338
കാസർഗോഡ് 246

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,054 പേർ രോഗമുക്തി നേടി.


കുസൃതി കൂടിയതിന് പേരക്കുട്ടിയുടെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊലപ്പെടുത്തി

കുസൃതി കൂടിയതിന് പേരക്കുട്ടിയുടെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊലപ്പെടുത്തിയ അമ്മുമ്മ അറസ്‌റ്റിൽ. കോയമ്പത്തൂർ ആർ.എസ്. പുരത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്മിയെ (55) പോലീസ് അറസ്റ്റുചെയ്തു. ഒരുവയസുള്ള ദുർഗേഷാണ് ശ്വാസംമുട്ടി മരിച്ചത്.


കൊവിഡ് പ്രതിസന്ധിയിലും സർക്കാർ ചിലവാക്കുന്നത് ലക്ഷങ്ങൾ

മുഖ്യമന്ത്രിയുടെ എസ്കോർട്ടിനായി നാല് ആഢംബര കാറുകൾ വാങ്ങുന്നതിന് ആഭ്യന്തര വകുപ്പിന്റെ അനുമതി.. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പഴക്കം ചെന്ന രണ്ട് കാറുകൾ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിലാണ് നടപടി.

പ്രതിരോധ മേഖലയിൽ ‘മെയ്ക് ഇൻ ഇന്ത്യ

ഇന്ത്യൻ സേനയുടെ ആയുധശേഖരം ശക്തിപ്പെടുത്തുന്നതിനായി പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. 118 യുദ്ധ ടാങ്കുകൾ നിർമിക്കുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്. 7523 കോടി രൂപയാണ് ഇതിനായി പ്രതിരോധ മന്ത്രാലയം നീക്കിവച്ചിരിക്കുന്നത്.

2 മാസം മുൻപ് വാങ്ങിയ കാർ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു

മ്ലാമല എസ്റ്റേറ്റ് ലയത്തിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന പുതിയ കാർ സാമൂഹിക വിരുദ്ധർ തീ വച്ച് നശിപ്പിച്ചു. ശബ്ദം കേട്ട് ലയത്തിലുള്ളവർ പുറത്തിറങ്ങി വെള്ളം കൊണ്ടുവന്ന് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ലയത്തിൽ താമസിക്കുന്ന അയ്യപ്പൻ എന്നയാളുടെ കാറാണ് കത്തിനശിച്ചത്. 2 മാസം മുൻപാണ് അയ്യപ്പൻ പുതിയ കാർ വാങ്ങിയത്.

പിടിച്ചെടുത്ത ഹാൻസ്​ പ്രതികൾക്ക്​ തന്നെ മറിച്ചു വിറ്റ പൊലീസുകാർക്ക്​ ജാമ്യമില്ല

പിടി​​െച്ചടു​ത്ത ഹാൻസ്​ പ്രതികൾക്ക്​ തന്നെ മറിച്ചു​വിറ്റ കേസിൽ അറസ്​റ്റിലായ കോട്ടക്കൽ പൊലീസ്​ സ്​റ്റേഷനിലെ രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി. മജിസ്​ട്രേറ്റ്​ ആൻമേരി കുര്യാക്കോസാണ്​ ജാമ്യാപേക്ഷ തള്ളിയത്​. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണിത്​.

പ്രണയം തള്ളിയ വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു

പ്രണയം തുടരാൻ വിസമ്മതിച്ച കോളജ് വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു.
ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന്റെ മുഖ്യകവാടത്തിനു മുന്നിലാണ് മദ്രാസ് ക്രിസ്ത്യൻ കോളജ് വിദ്യാർഥിനി ശ്വേത (20) യുടെ കഴുത്തിലും കയ്യിലും ഇരുപത്തിയൊന്നുകാരൻ രാമചന്ദ്രൻ കുത്തിയത്. തുടർന്നു കഴുത്ത് മുറിച്ച ഇയാളെ പൊലീസ് ആശുപത്രിയിലാക്കി.

ആധാർ കാർഡ് ദുരുപയോഗം വായ്പ എടുക്കാത്ത യുവതിക്ക് ബാങ്കിൽ നിന്നും വന്നത് ലക്ഷങ്ങൾ തിരിച്ചടയ്ക്കണമെന്ന നോട്ടീസ്

ഇടപാടുകാരിയുടെ ആധാർ കാർഡ് അനുമതിയില്ലാതെ ഉപയോഗിച്ച് ബാങ്കിൽ സ്വർണം പണയം വച്ച സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിലായി. വള്ളികുന്നം കാമ്പിശേരി ജംഗ്ഷനിൽ സ്ഥാപനം നടത്തുന്ന കാമ്പിശേരിൽ വീട്ടിൽ കെ.വിജയനാണ് (74) മുൻകൂർ ജാമ്യത്തിന് ജില്ല സെഷൻസ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം വള്ളികുന്നം പൊലീസിൽ കീഴടങ്ങിയത്.

7 മാസം പ്രായമുള്ള മകനെ കൊന്ന് യുവാവ് ജീവനൊടുക്കി; ഭാര്യ ഗുരുതരാവസ്ഥയിൽ

കുടിയാന്മല ചുണ്ടക്കുന്നിൽ കുഞ്ഞിനെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മാവില സതീശനാണ് ഏഴുമാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ഗുരുതമായി പരിക്കേറ്റ അഞ്ജുവിനെയും ധ്യാൻദേവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. അഞ്ജുവിന്റെ നില ഗുരുതരമായി തുടരുകയാണ്.വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മാനസികപ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്നും നാട്ടുകാർ പറഞ്ഞു.

കോഴിക്കോട്ട്​ മതിൽ ഇടിഞ്ഞ്​ വീണ്​ തൊഴിലാളി മരിച്ചു

പെരുമണ്ണയിൽ മതിൽ ഇടിഞ്ഞ്​ വീണ്​ ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് (48)​ മരിച്ചത്​. മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ്​ വീണാണ്​ അപകടമുണ്ടായത്​.
പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു അപകടം. മണ്ണിടിച്ചിലിൻറെ ശബ്​ദം കേട്ട്​രണ്ടുപേർ ഓടിമാറിയെങ്കിലും രണ്ടുപേർ​ അപകടത്തിൽപെട്ടു.
നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരാളെ രക്ഷപെടുത്തി. അഗ്​നിശമന സേന സ്​ഥലത്തെത്തി നടത്തിയ തെരച്ചിലിൽ​ ബൈജുവിൻറെ മൃതദേഹം മണ്ണിനടിയിൽ നിന്ന്​ ലഭിച്ചു​.

കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി

കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി. കോട്ടയം ന​ഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ബിജെപി പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്.


തെറ്റു ചെയ്താൽ കടുത്ത ശിക്ഷ; ക്രൂര ശിക്ഷാ നടപടികൾ തുടരുമെന്ന് താലിബാൻ

കുറ്റം ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാ രീതികൾ നടപ്പിലാക്കുമെന്ന് അഫ്ഗാനിസ്താനിലെ താലിബാൻ നേതാവ്. കൈവെട്ടുന്നത് അടക്കമുള്ള ശിക്ഷകൾ അഫ്ഗാനിസ്താനിൽ നടപ്പിലാക്കും. എന്നാൽ ഇത് പൊതുയിടത്തിൽ വേണോ എന്നത് സംബന്ധിച്ച ചർച്ച മന്ത്രിസഭയിൽ നടക്കുകയാണെന്നും താലിബാൻ നേതാവ് മുല്ല നൂറുദ്ദീൻ തുറാബി പറഞ്ഞു. അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞു; സംരംഭം തുടങ്ങാൻ നിർമിച്ച ഷെഡിൽ യുവാവ് തൂങ്ങിമരിച്ചു

വായ്പ ലഭിക്കാൻ സാധ്യതയില്ലാതായതോടെ മനംമടുത്ത യുവാവ് സ്വയംതൊഴിൽ സംരംഭം തുടങ്ങാനായി നിർമിച്ച ഷെഡിൽ തൂങ്ങിമരിച്ചു. കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിൽ നിസാർ കവല സ്വദേശി അഭിനന്ദ് നാഥ് (23) ആണ് വീടിനോട് ചേർന്ന് നിർമിച്ച ഷെഡിൽ തൂങ്ങിമരിച്ചത്. ബാങ്ക് വായ്പ ലഭിക്കാൻ സാധ്യതയില്ലെന്നും പ്രതീക്ഷകൾ നശിച്ചതായും വീട്ടുകാരോടും സുഹൃത്തുക്കളോടും സൂചിപ്പിച്ചതിന് പിന്നാലെയാണ് ഇന്നു രാവിലെ അഭിനന്ദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങാനായിരുന്നു അഭിനന്ദിന്റെ പദ്ധതി. കൈവശമുള്ള പണവും വായ്പ തുകയും ചേർത്ത് സംരംഭം തുടങ്ങാനായിരുന്നു ശ്രമം. വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിൽ ആയിരുന്നു അഭിനന്ദ്. നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞത്. ഇതോടെ നിരാശനായിരുന്നു.

Related posts

ന്യൂനമർദ്ദം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Vinod

ഇന്നത്തെ പ്രധാന വാർത്തകൾ

Vinod

‘എനിക്കെതിരെ ചാരപ്പണി നടത്തുന്നു’; മുംബൈ പൊലീസിനെതിരെ സമീർ വാങ്കഡേ

Vinod