Entertainment Featured International Kerala Life Style Local National Obituary Sports TECHNOLOGY Travel

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം ഒറ്റ ക്ലിക്കിൽ

രാജ്യത്ത് 31,923 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,923 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 282 മരണങ്ങളും സ്ഥിരീകരിച്ചു. 31,990 പേർ രോഗമുക്തരായി. നിലവിൽ 3,01,604 പേരാണ് ചികിത്സയിലുള്ളത്

സംസ്ഥാനത്ത് ഇന്ന് 19,682 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശൂർ 3033
എറണാകുളം 2564
കോഴിക്കോട് 1735
തിരുവനന്തപുരം 1734
കൊല്ലം 1593
കോട്ടയം 1545
മലപ്പുറം 1401
പാലക്കാട് 1378
ആലപ്പുഴ 1254
കണ്ണൂർ 924
പത്തനംതിട്ട 880
ഇടുക്കി 734
വയനാട് 631
കാസർഗോഡ് 276

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,510 പേർ രോഗമുക്തി നേടി.

പ്രവാസികളുടെ നടുവൊടിച്ച് വിമാന കമ്പനികൾ; ഗൾഫിലേക്കു മടങ്ങാൻ വൻ ടിക്കറ്റ് നിരക്ക്

കുവൈത്ത് സിറ്റി/ റിയാദ്/ അബുദാബി ∙ ഗൾഫ് രാജ്യങ്ങൾ കോവിഡ് യാത്രാ വിലക്ക് നീക്കിയപ്പോൾ എയർലൈനുകൾ വൻതോതിൽ ടിക്കറ്റ് നിരക്ക് കൂട്ടിയതിന്റെ ആഘാതത്തിലാണു പ്രവാസികൾ. മാസങ്ങളോളം നാട്ടിൽ കുടുങ്ങിയവർ തിരിച്ചുപോകാൻ ഒരുങ്ങവെയാണ് ഈ ഇരുട്ടടി. ജോലി നഷ്ടപ്പെടാതിരിക്കാൻ പലരും കൂടിയ തുക മുടക്കി യാത്ര ചെയ്യുന്നു. ചിലരാകട്ടെ, നിരക്ക് കുറയുന്നതു കാത്തിരിക്കുന്നു. സാധാരണ സർവീസ് പുനരാരംഭിക്കുകയോ കൂടുതൽ സർവീസ് ഏർപ്പെടുത്തുകയോ ചെയ്താൽ നിരക്ക് കുറയുമെന്നു പ്രവാസികൾ പറയുന്നു.

ലഹരിവിരുദ്ധ സ്‌ക്വാഡിനെതിരേ ഗുരുതര ആരോപണം

ആന്ധ്രാപ്രദേശിൽനിന്നും തമിഴ്‌നാട്ടിൽനിന്നും പോലീസ്‌തന്നെ കഞ്ചാവ് കടത്തിക്കൊണ്ടു വന്നശേഷം പിടിച്ചെടുത്ത് പേരെടുക്കാൻ ശ്രമമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുണ്ടായിരുന്ന ജില്ലാ ആന്റി നകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സി (ഡാൻസാഫ്) നെതിരേയാണ് റിപ്പോർട്ട്.

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി. സംഭവത്തിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഷോപിയാനിലെ കാഷ്‌വാ മേഖലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

പാലക്കാട് ബസിനുള്ളിൽ നിന്നും മായം കലർന്ന ഡീസൽ പിടികൂടി

പാലക്കാട് സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി. ബസിനുള്ളിൽ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പാറശ്ശാലയിൽ കിണർ കുഴിക്കുന്നതിനിടെ തൊഴിലാളിയെ മുകളിൽ നിന്ന് കല്ലിട്ട് കൊല്ലാൻ ശ്രമം

പാറശാലയിൽ കിണർ കുഴിക്കുകയായിരുന്ന തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം. പാറശ്ശാല സ്വദേശി സാബുവിനാണ് സുഹൃത്തിന്റെ കല്ലേറിൽ പരിക്കേറ്റത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണി നടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ കല്ലുകളെടുത്ത് ഇടുകയായിരുന്നു. കല്ല് ദേഹത്ത് വീണ് കിണറ്റിനുള്ളിലേക്ക് തളർന്നു വീണ സാബുവിനെ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
കല്ലെറിഞ്ഞ ബിനു ഒളിവിൽ പോയതായാണ് സൂചന. സാബുവും ബിനുവും നേരത്തെ ഒരുമിച്ച് ജോലിചെയ്യുന്നവരായിരുന്നു. കൂലിത്തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതിക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന് സുരേഷ് ഗോപി

ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. പാർട്ടിയെ നയിക്കേണ്ട സ്ഥാനത്ത് വരേണ്ടത് സിനിമാനടനല്ലെന്നും കെ.സുരേന്ദ്രനും വി. മുരളീധരനും പറഞ്ഞാലും ആ സ്ഥാനത്തേക്ക് വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നാളെ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നവരുടെ മനോഭാവം പോലും മനസ്സിലാക്കാൻ കഴിയുന്ന തഴക്കവും പഴക്കവുംചെന്ന രാഷ്ട്രീയ നേതാക്കളാണ് പാർട്ടിയെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ വളർന്നുവന്ന ഒരുപാട് നേതാക്കളുണ്ട്. അവരിൽ ഒരാൾ അധ്യക്ഷസ്ഥാനത്തേക്ക് വരട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. മോദിയും അമിത് ഷായും തന്നെ അധ്യക്ഷനാക്കണമെന്ന് ആഗ്രഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെയ്യാർഡാമിൽ ബൈക്ക് റെയിസിംഗിനിടെ അപകടം, യുവാവിന്റെ കാൽ ഒടിഞ്ഞു തൂങ്ങി

നെയ്യാർഡാം റിസർവോയറിന് സമീപമാണ് അപകടം നടന്നത്. ഇവിടെ സ്ഥിരം ബൈക്ക് റെയ‌്സിംഗ് നടക്കാറുണ്ടെന്ന നാട്ടുകാരുടെ പരാതി നിലനിൽക്കവെയാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. യുവാക്കളുടെ ബൈക്ക് റെയിസിംഗിനിടെ അതുവഴി നന്ന നാട്ടുകാരിൽ ഒരാളുടെ ബുള്ളറ്റുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. വട്ടിയൂർക്കാവ് സ്വദേശിയായ ഉണ്ണികൃഷ്‌ണനാണ് പരിക്കേറ്റത്. ഏഴു യുവാക്കളാണ് മൂന്ന് ബൈക്കുകളിലായി റെയ്‌സിംഗ് നടത്തിയതെന്നാണ് സൂചന. ഉണ്ണികൃഷ്‌ണൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴു യുവാക്കളാണ് മൂന്ന് ബൈക്കുകളിലായി റെയ്‌സിംഗ് നടത്തിയതെന്നാണ് സൂചന. ഉണ്ണികൃഷ്‌ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.

തൃക്കാക്കരയിൽ നഗരസഭാ ചെയർപേഴ്സനെതിരായ അവിശ്വാസം തള്ളി

തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളി. കൗൺസിലിൽ ക്വാറം തികയാതിരുന്നതിനെ തുടർന്നാണാണ് പ്രമേയം തള്ളിയത്. കോവിഡ് പോസിറ്റീവായ ഇടതു കൗൺസിലറുൾപ്പെടെ യോഗത്തിനെത്തിയിട്ടും ക്വാറം തികഞ്ഞില്ല.

കോവിഡിനെ തുടർന്ന് ആത്മഹത്യ ചെയ്തവർക്കും നഷ്ടപരിഹാരം

കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാർ. കോവിഡ് നഷ്ടപരിഹാരത്തിന് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗ രേഖയിൽ സുപ്രീം കോടതി തൃപ്തി പ്രകടിപ്പിച്ചു.

നോക്കുകൂലിയായി 10,000 രൂപ നൽകിയില്ല; വാർക്കപ്പണിക്കാരെ ചുമട്ടു തൊഴിലാളികൾ മർദ്ദിച്ചു

നോക്കു കൂലി നൽകാത്തതിന് വാർക്കപ്പണിക്കാരെ ചുമട്ടു തൊഴിലാളികൾ മർദ്ദിച്ചു. പോത്തൻകോട് നന്നാട്ടുകാവ് കടുവാക്കുഴിയിൽ ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ചുമട്ടു തൊഴിലാളിൾ ഇവരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു.

ഐപിഎൽ: ഇന്ന് മുംബൈ-കൊൽക്കത്ത പോരാട്ടം

ഐപിഎലിൽ നിന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. രണ്ടാം പാദത്തിൽ മുംബൈ പരാജയത്തോടെ തുടങ്ങിയപ്പോൾ കൊൽക്കത്ത ആർസിബിക്കെതിരെ വിജയിച്ചു. പോയിൻ്റ് ടേബിളിൽ മുംബൈ നാലാമതും കൊൽക്കത്ത ആറാമതുമാണ്. മുംബൈക്ക് വിജയവഴിയിലേക്ക് തിരികെയെത്തുക എന്നതാണ് പ്രധാനം. അതേസമയം, ജയം തുടരാനാവും കൊൽക്കത്തയുടെ ശ്രമം.

Read more on https://vsquare.tv

Follow us on : https://www.facebook.com/VSQUARETVNEWS

Related posts

കെ റെയിൽ പദ്ധതി വേണ്ടെന്ന് യു.ഡി.എഫ് ഉപസമിതി; പദ്ധതി അപ്രായോ​ഗികമെന്ന് വിലയിരുത്തൽ

Vinod

ഷഹീൻ ചുഴലിക്കാറ്റ്; ഒമാനിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

Vinod

വിവാഹാഭ്യർഥന നിരസിച്ചതിന് 22 കാരൻ 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Vinod