Kerala Local

ലോക്ക്ഡൗൺ:കർശന വ്യവസ്ഥകൾ, എന്തൊക്കെയെന്ന് അറിയാം

തിരുവനന്തപുരം: ലോക്ക്ഡൗൺ സമയത്ത് മറ്റു ജില്ലകളിലേക്കുളള യാത്രയ്ക്ക് കർശന വ്യവസ്ഥകൾ. വിവാഹം, മരണാനന്തര ചടങ്ങ്, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടു പോകാൻ തുടങ്ങി വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ ജില്ല വിട്ടുളള യാത്ര അനുവദിക്കൂ. ഇവർ സത്യപ്രസ്താവന കരുതണം. വിവാഹ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കയ്യിൽ കരുതണം.

മരണാനന്തര ചടങ്ങുകൾ, നേരത്തെ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതർക്ക് ജില്ല വിട്ട് യാത്ര ചെയ്യാനും മടങ്ങി വരാനും അനുമതിയുണ്ട്. ഇവർ സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കരുതണം.

മറ്റു നിയന്ത്രണങ്ങൾ

  • നിർമ്മാണ മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം. തൊഴിലുറപ്പു ജോലിക്ക് പരമാവധി 5 പേർ മാത്രം.
  • അതിഥി തൊഴിലാളികൾ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പു വരുത്തി നിർമ്മാണ സ്ഥലത്തു തന്നെ താമസവും ഭക്ഷണവു ഉറപ്പാക്കണം. ഇതിനു സാധിക്കാത്ത കരാറുകാർ അവർക്കു യാത്രാ സൗകര്യം ഒരുക്കണം.
  • കളളു ഷാപ്പുകൾ, ബാറുകൾ, മദ്യവിൽപന ശാലകൾ എന്നിവ തുറക്കില്ല
  • പെട്രോൾ പമ്പുകൾ, പാചകവാതക ഏജൻസികൾ, പെട്രോളിയം, കേബിൾ സർവീസ്, ഡിടിഎച്ച്, കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസിങ്, സുരക്ഷാ ഏജൻസികൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാം
  • ബാങ്ക് ഇതര ധനസ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) രാവിലെ 10 മുതൽ 1 വരെ തുറന്നു പ്രവർത്തിക്കാം

Related posts

രാജ്യത്ത് 25,404 പേർക്ക്കൂടി കോവിഡ്

Vinod

വൈദ്യുതി ലൈനിൽ തട്ടി; കന്നഡ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

Vinod

ഫോണിനെ ചൊല്ലി വഴക്ക് പതിനാറുകാരി തൂങ്ങിമരിച്ചു

Vinod