Verification: ce991c98f858ff30
Latest Malayalam News - News with True Faith

Local News-ക്ഷേത്രത്തിലെ മോഷണം: പ്രതി അറസ്റ്റിൽ

40

LOCAL NEWS – അഞ്ചൽ: അഞ്ചൽ മതിരപ്പ തിരു അറയ്ക്കൽ ക്ഷേത്രത്തിലെ ഓഫീസ് റൂം കുത്തി തുറന്ന് മോഷണം നടത്തിയ ആളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളായണി താന്നിവിള കല്ലടിച്ചാമൂല വീട്ടിൽ വീട്ടിൽ മനോജ്(36) ആണ് അറസ്റ്റിലായത്.

മേശയിൽ സൂക്ഷിച്ചിരുന്ന 16,428 രൂപയാണ് ഇയാൾ മോഷ്ടിച്ചത്.

തിങ്കളാഴ്ച്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. അഞ്ചൽ ഐ.എസ്.എച്ച്.ഒ കെ.ജി ഗോപകുമാർ, എസ്ഐമാരായ പ്രജീഷ് കുമാർ, സന്തോഷ് കുമാർ, എഎസ്ഐ അജിത് ലാൽ, സിപിഒമാരായ രാജേഷ്, അരുൺ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.