Kerala National

ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊവിഡ് സ്ഥിരീകരിച്ചു

മാർത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നിന്ന് തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. പ്രായത്തിന്‍റേതായ എല്ലാ ബുദ്ധിമുട്ടുകളും അദ്ദേഹത്തിനുണ്ട്. പ്രായത്തിന്‍റേതല്ലാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും അദ്ദേഹത്തിനില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും വിശദ പരിശോധനകള്‍ക്കും വേണ്ടിയാണ് അദ്ദേഹത്തെ ബിലിവേഴ്സ് ആശുപത്രിയിലേക്ക് മാറ്റിയത്. ഈ മാസം 27ന് 104 തികയും. 103 വയസുണ്ട് ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്. കുമ്പനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നാണ്. 1953 മെയ് 23ന് മാര്‍ത്തോമ്മാസഭയില്‍ എപ്പിസ്കോപ്പയായി അഭിഷിക്തനായി. 99മുതല്‍ 2007വരെ സഭയുടെ പരമാധ്യക്ഷനും. കേരളത്തിന്‍റെ ആത്മീയ–സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന, ദൈവത്തിന്‍റെ സ്വര്‍ണനാവിനുടമയ്ക്ക് 2018ല്‍ രാജ്യം ആദരവോടെ പത്മഭൂഷണ്‍ ചാര്‍ത്തി.സന്യാസം എന്ന പദത്തിന്‍റെ ആഴവും പരപ്പും തലമുറകളെ പഠിപ്പിച്ച ചിരിയുടെ വലിയ ഒരു നിറ സാന്നിധ്യം ആണ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം
‘ദൈവം തനിക്ക് നല്‍കിയത് ഏറ്റവും സംതൃപ്തമായ ജീവിത’ മെന്നാണ് തിരുമേനി ഇടയ്ക്കിടെ പറയാറ് ഇനിയും ഒരുപാടുകാലം ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന പ്രാർത്ഥന യോടെ ….

Related posts

എ.കെ.ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭക്ക് പുറത്തും പ്രതിഷേധം

Vinod

കെ എൻ ബാലഗോപാൽ ധനവകുപ്പ് മന്ത്രിയായി ചുമതല ഏൽക്കും

Vinod

നടി യാഷിക ആനന്ദിന് കാറപകടത്തിൽ ഗുരുതര പരുക്ക്

Vinod