Home kerala കൊല്ലം ആവണീശ്വരത്ത് ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു

കൊല്ലം ആവണീശ്വരത്ത് ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു

by Athira
vsquaretv

കൊല്ലം: കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു. റെയിൽവേ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ച സ്ത്രീയും രക്ഷപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറുമാണ് മരിച്ചത്.

കുന്നിക്കോട് സ്വദേശിനി സജീന, വിളക്കുടി രണ്ടാം വാർഡ് മെമ്പർ റഹീംകുട്ടി എന്നിവരാണ് മരിച്ചത്.
സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനകത്തുകൂടിയാണ് യുവതി പ്ലാറ്റ്ഫോമില്‍ എത്താന്‍ ശ്രമിച്ചത്. അതിനിടെ മറ്റൊരു ട്രെയിന്‍ എത്തുകയായിരുന്നു. സജീന തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ റഹീം ആശുപത്രിയിലാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

You may also like

Leave a Comment