Home kerala കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

by Athira
vsquaretv

കൊല്ലം: കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ ജോസഫ് ആണ് പിടിയിലായത്. പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ അടക്കം നിരവധി പേര്‍ അധ്യാപകനെതിരെ പരാതിയുമായി രംഗത്തു വന്നിരുന്നു.

ഇവർ നൽകിയ പരാതിയിലാണ് പോലീസിൻ്റെ നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഈയടുത്താണ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആദ്യം അധ്യാപകനെതിരെ പരാതി നല്‍കിയത്. തുടർന്ന് പോലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു.

പിന്നാലെ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തി. സ്‌കൂള്‍ പ്രിന്‍സിപ്പലിന് ലഭിച്ച പരാതികള്‍, പ്രിന്‍സിപ്പല്‍ സിഡബ്ല്യുസിക്കും പോലീസിനും കൈമാറുകയായിരുന്നു. സിഡബ്ല്യുസി അധികൃതരും സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി.

You may also like

Leave a Comment