Home kerala മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ തീകൊളുത്തി

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ തീകൊളുത്തി

by Athira
vsquaretv

തൃശ്ശൂർ: തൃശ്ശൂർ പുന്നയൂര്‍കുളത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് മകൻ അമ്മയെ കൊല്ലപെടുത്താൻ ശ്രമിച്ചത്. 75കാരിയായ ചമ്മണ്ണൂര്‍ സ്വദേശിനി ശ്രമതിയെയാണ് മകന്‍ മനോജ് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവമുണ്ടായത്. മദ്യത്തിന് പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് മനോജ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്നും ദീര്‍ഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.

 

 

You may also like

Leave a Comment