Home kerala സിസ്റ്റർ ലൂസി കളപ്പുര സത്യഗ്രഹം തുടങ്ങി

സിസ്റ്റർ ലൂസി കളപ്പുര സത്യഗ്രഹം തുടങ്ങി

by Athira
vsquaretv

കല്‍പ്പറ്റ: എഫ്‌സിസി മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം അപമാനിക്കുന്നുവെന്നും ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സത്യാഗ്രഹ സമരം നടത്തുന്നു. മാനന്തവാടി കാരക്കാമലയിലെ മഠത്തിന് മുന്നിലാണ് സത്യാഗ്രഹം നടത്തുന്നത്. കോടതി അവസാന തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ കാരക്കാമല കോണ്‍വെന്റില്‍ താമസിക്കാനും സിസ്റ്റര്‍ക്കും മറ്റ് കന്യാസ്ത്രീകള്‍ക്കും മഠം അധികൃതര്‍ അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഒരു പോലെ ഉപയോഗിക്കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു.

എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും മഠത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് ലൂസി ആരോപിക്കുന്നു. മഠം അധികൃതര്‍ ഭക്ഷണം നിഷേധിക്കുകയാണെന്നും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു. അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവിക്കുകയാണെന്നും അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു.

You may also like

Leave a Comment