Home kerala ഭാരത് ജോഡോ യാത്രയിൽ സവര്‍ക്കറുടെ ചിത്രം; മണ്ഡലം പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

ഭാരത് ജോഡോ യാത്രയിൽ സവര്‍ക്കറുടെ ചിത്രം; മണ്ഡലം പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

by Athira
vsquaretv

നെടുമ്പാശ്ശേരി: നെടുമ്പാശേരിയില്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വച്ചതില്‍ നടപടി. ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. കോട്ടയി ജംക്‌ഷനില്‍ സ്ഥാപിച്ച ബോര്‍ഡ് വിവാദമായതോടെയാണ് നടപടി.

നെടുമ്പാശ്ശേരിയിലെ ഭാരത് ജോഡോ യാത്രയ്ക്കായി അത്താണി കോട്ടായി ജങ്ഷന് സമീപം സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രവും പ്രദര്‍ശിപ്പിച്ചത്. രവീന്ദ്രനാഥ് ടാഗോര്‍, അബ്ദുള്‍കലാം ആസാദ്, ജി.ബി പന്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറിൻ്റെ ചിത്രവും ഇടം പിടിച്ചത്.
ചിത്രം വിവാദമായതോടെ ഇത് മറച്ച് പകരം മഹാത്മാ ഗാന്ധിയുടെ ചിത്രം പതിച്ചു. ഭാരത് ജോഡോ യാത്ര അത്താണിയില്‍ എത്തുന്നതിന് മുന്‍പേ തന്നെയായിരുന്നു ചിത്രം മറയ്ക്കല്‍.

You may also like

Leave a Comment