Home kerala ഹര്‍ത്താലില്‍ വടിവാള്‍ വീശി ഭീഷണി; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹര്‍ത്താലില്‍ വടിവാള്‍ വീശി ഭീഷണി; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

by Athira
vsquaretv

തൃശ്ശൂർ: ഹർത്താലിന് തൃശ്ശൂരിൽ കടയടപ്പിക്കാൻ വടിവാളെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടു പേർ അറസ്റ്റിൽ. പാവറട്ടി പോലീസാണ് പിടികൂടിയത്.  മുല്ലശേരി സ്വദേശികളായ ഷാമിൽ, ഷമീർ എന്നിവരാണ് അറസ്റ്റിലായത്. വടിവാളുകൊണ്ട് വെട്ടി രണ്ട് കടകളുടെ ചില്ല് തകർത്തിരുന്നു. പാവറട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാകയിലാണ് ഹര്‍ത്താല്‍ അനുകൂലികളായ ഇവര്‍ സ്‌കൂട്ടറില്‍ വടിവാളുമായി തെരുവിലിറങ്ങി ഭീതി സൃഷ്ടിച്ചത്.

തുറന്നിരുന്ന രണ്ടു കടകളുടെ ചില്ലുകള്‍ വാള്‍ ഉപയോഗിച്ച് തകര്‍ത്തു.  ഷര്‍ട്ടിന് പിന്നില്‍ ഒളിപ്പിച്ച വടിവാള്‍ കടയുടെ മുമ്പില്‍ എത്തിയപ്പോള്‍ പുറത്തെടുത്തു. നേരെ വന്ന് കടയുടെ ചില്ല് തകര്‍ത്തു. തുടര്‍ന്ന് തൊട്ടടുത്ത കടയുടേയും ചില്ല് പൊട്ടിച്ചു. പിന്നാലെ, വ്യാപാരികള്‍ ഭയന്ന് കടയടച്ചു. ഇതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മാരാകായുധം കൈവശം വച്ചതിനും അക്രമം നടത്തിയതിനും പാവറട്ടി പോലീസ് കേസെടുത്തിരുന്നു.

 

You may also like

Leave a Comment