Home kerala തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം

തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം

by Athira
vsquaretv

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് വെള്ളാനിക്കൽപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ നാട്ടുകാരുടെ സദാചാര ​ഗുണ്ടായിസം. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ പെൺകുട്ടികളേയും ആൺകുട്ടികളേയും വടി ഉപയോഗിച്ച് മർദ്ദിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാരായണപുരം സ്വദേശി മനീഷിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ ഈ മാസം നാലിനാണ് സംഭവം നടന്നത്. സുഹൃത്തിന്‍റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആൺകുട്ടിയ്ക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് മർദ്ദനമേറ്റത്. കുട്ടികളെ ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നു. സ്വദേശി മനീഷാണ് കുട്ടികളെ മർദിച്ചത്. സംഭവത്തില്‍ പോത്തൻകോട് പോലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്. സംഭവത്തില്‍ ഒരാൾക്കെതിരെ മാത്രമാണ് പോലീസ് ഇതുവരെ കേസെടുത്തത്.

You may also like

Leave a Comment