Home kerala ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു; റിസോര്‍ട്ടില്‍ ആക്രമണം

ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു; റിസോര്‍ട്ടില്‍ ആക്രമണം

by Athira
vsquaretv

ഇടുക്കി: ഫ്രൈ​ഡ് റൈ​സി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു​പോ​യ​തി​ൻ്റെ പേരിൽ റിസോർട്ടിൽ ഒരു സംഘം ആക്രമണം നടത്തിയതായി പരാതി. ഇ​ടു​ക്കി രാ​മ​ക്ക​ൽ​മേ​ട്ടി​ലെ സി​യോ​ൺ ഹി​ൽ​സ് റി​സോ​ർ​ട്ടി​ലാണ് സംഭവം. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോടെ ഫോ​ണി​ൽ വി​ളി​ച്ച് ചി​ല​ർ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു.

11 മണി ആയപ്പോഴേക്കും റി​സോ​ർ​ട്ടി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ഫ്രൈ​ഡ് റൈ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണം ക​ഴി​ച്ചു. ഈ സമയം ഭ‍​ക്ഷ​ണ​ത്തി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു​പോ​യെ​ന്നും കൂ​ടു​ത​ൽ ചി​ക്ക​ൻ പ്ര​ത്യേ​കം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്ത് ഇവർ സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നാണ് പരാതി.

സംഘത്തിലൊരാള്‍ കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അടിച്ചുപൊട്ടിച്ചു. തുടര്‍ന്ന് ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. റിസോര്‍ട്ട് ജീവനക്കാരന്‍ അനു മാത്യുവിൻ്റെ കൈപിടിച്ച് തിരിക്കുവാനും മര്‍ദ്ദിക്കുവാനും ശ്രമം ഉണ്ടായി. പ്ലേറ്റ് ചില്ലുകള്‍കൊണ്ട് സംഘത്തില്‍ ഒരാളുടെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപനസമിതിയും നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കി. തങ്ങള്‍ ഓര്‍ഡര്‍ചെയ്ത ഭക്ഷണമല്ല നല്‍കിയതെന്നും അതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുക മാത്രമാണ് ചെയ്തതെന്നും ടേബിള്‍ തകര്‍ത്തിട്ടില്ലന്നും പ്രതികള്‍ പറഞ്ഞു. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.

You may also like

Leave a Comment