Home kerala കോതിയിൽ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം; സമരക്കാർക്ക് നേരെ പോലീസിൻ്റെ ബലപ്രയോഗം

കോതിയിൽ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം; സമരക്കാർക്ക് നേരെ പോലീസിൻ്റെ ബലപ്രയോഗം

by Athira
vsquaretv

കോഴിക്കോട്: കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെയുള്ള പ്രതിഷേധത്തിനിടെ സംഘര്‍ഷം. റോഡ് ഉപരോധിച്ച പുരുഷന്‍മാരെ അറസ്റ്റുചെയ്ത് നീക്കി. സ്ത്രീകളെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്യാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. റോഡില്‍ ടയര്‍ കത്തിച്ചും പ്രതിഷേധം തുടര്‍ന്നു. കൂടുതല്‍ നാട്ടുകാര്‍ സമരസ്ഥലത്തേക്ക് എത്തിയതോടെ പോലീസ് സന്നാഹവും ശക്തമാക്കി.

പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തിൽ ഉപരോധിച്ചത്. സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പോലീസ് ബലം പ്രയോഗിച്ച് മാറ്റി. അമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാൻ കുട്ടി ശ്രമിച്ചതോടെയാണ് പോലീസ് കുട്ടിയെയും സ്ഥലത്ത് നിന്നും ബലപ്രയോഗത്തിലൂടെ എടുത്തു മാറ്റിയത്. കുട്ടിക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയതിനെതിരെ ബന്ധുക്കൾ രംഗത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

 

You may also like

Leave a Comment