Home kerala പേപ്പട്ടികളെ കൊല്ലാന്‍ അനുവദിക്കണം; സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

പേപ്പട്ടികളെ കൊല്ലാന്‍ അനുവദിക്കണം; സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

by Athira
vsquaretv

ന്യൂഡൽഹി: അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രിം കോടതിയില്‍. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവിലുള്ള വ്യവസ്ഥകള്‍ അത്യാസന്ന നിലയില്‍ എത്തിയ നായകള്‍ക്ക് ദയാവധം മാത്രമാണ് അനുവദിക്കുന്നത്. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അതുകൊണ്ടുതന്നെ സുപ്രിം കോടതി അനുവാദം വേണം. ഇതിനായുള്ള നീക്കങ്ങളാണ് സംസ്ഥാനം നടത്തിയത്.

തെരുവുനായകളുടെ ആക്രമണം സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി എബിസി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീയെ കൂടി ഉൾപ്പെടുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപറേഷനും സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

അപകടകാരികളായ നായകളെ കുത്തിവെച്ച് കൊല്ലാൻ അനുവദിക്കണമെന്നാണ് ഹർജിയിൽ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണയായി മൃഗങ്ങളിൽ നിന്നും അസുഖങ്ങൾ പകരുമ്പോൾ, രോഗ വ്യാപികളായ മൃഗങ്ങളെയും, പക്ഷികളെയും കൊല്ലാറുണ്ട്. എന്നാൽ നിലവിലെ കേന്ദ്ര ചട്ടങ്ങൾ അനുസരിച്ച് അക്രമകാരികളായ തെരുവുനായകളെ കൊല്ലുന്നതിന് പകരം പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

എന്നാൽ സംസ്ഥാനത്തെ ചട്ടങ്ങൾ പ്രകാരം പേപ്പട്ടികളെയും അക്രമകാരികളുമായ തെരുവ് നായകളെയും കൊല്ലാം. ഈ സാഹചര്യത്തിൽ ഇത്തരം തെരുവുനായകളെ കൊല്ലാൻ അനുമതി നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പേവിഷബാധയേറ്റുള്ള മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും സർക്കാർ ഹരജിയിൽ ആവശ്യപ്പെട്ടു.

You may also like

Leave a Comment