Home kerala കൊച്ചിയിൽ വൃദ്ധയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചിയിൽ വൃദ്ധയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

by Athira
vsquaretv

കൊച്ചി: കൊച്ചി മരടിൽ വൃദ്ധയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മംഗലപ്പിള്ളിൽ ശാരദയാണ്(76) മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരിക്കാം മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. രാവിലെ തറവാട് വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. ഏറെ നാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ശാരദ ഒറ്റയ്ക്കായിരുന്നു താമസം. തറവാട് വീടിന് സമീപത്തായിരുന്നു മകനും കുടുംബവും താമസിച്ചിരുന്നത്. രോഗം ബാധിച്ചതിൻ്റെ സമ്മർദ്ദം അവർക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറ‍‌ഞ്ഞു.

 

You may also like

Leave a Comment