Home kerala നെയ്യാറ്റിൻകരയിൽ 8 വയസുകാരനെ ബിയർ കുടിപ്പിച്ചതായി പരാതി

നെയ്യാറ്റിൻകരയിൽ 8 വയസുകാരനെ ബിയർ കുടിപ്പിച്ചതായി പരാതി

by Athira
vsquaretv

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ടുവയസ്സുകാരനെ ബിയർ കുടിപ്പിച്ചതായി പരാതി. നെയ്യാറ്റിൻകര തൊഴുക്കല്ലിലാണ് സംഭവം. ഇളയച്ഛൻ ആണ് കുട്ടിയെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പോലീസിൽ പരാതി നൽകി. മനു സഹോദര പുത്രനെ ബിയർ കുടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തിരുവോണ ദിവസം വീടിന് സമീപത്തെ തുറസ്സായ സ്ഥലത്ത് വച്ചാണ് കുട്ടിയെ മനു ബിയർ കുടിപ്പിച്ചത്.

ബിവറേജസിൽ ബിയർ വാങ്ങാൻ പോയപ്പോൾ ഇയാൾ കുട്ടിയെ ഒപ്പം കൂട്ടിയിരുന്നു. ആരും ചോദിക്കാൻ ഇല്ലെന്നും ബാക്കി കേസ് താൻ നോക്കിക്കോളാം എന്നും പറഞ്ഞാണ് കുട്ടിയെ ബിയർ കുടിപ്പിച്ചത്. ഇതു മറ്റൊരാൾ കാണാൻ ഇടയായി. ഇയാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ ചൈൽഡ് ലൈൻ കേസെടുത്തു. നെയ്യാറ്റിൻകര പോലീസ് പ്രതി മനുവിനെ അറസ്റ്റ് ചെയ്തു.

You may also like

Leave a Comment