അവതാറിന് വിലക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ.
Kerala Film Exhibitors Federation will not ban Avatar.
ENTERTAINMENT NEWS – അവതാറിന് വിലക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു.
ചിത്രം പ്രദർശിപ്പിക്കില്ലെന്ന ഫിയോക്കിൻ്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് പ്രദർശിപ്പിക്കുമെന്ന് പറഞ്ഞ് ലിബർട്ടി ബഷീർ രംഗത്തെത്തിയത്.
ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ തിയേറ്റർ കളക്ഷൻ്റെ 60 ശതമാനം ആവശ്യപ്പെട്ടതാണ് സിനിമ വിലക്കാൻ ഫിയോക്ക് അധികൃതർ തീരുമാനിച്ചത്.
ഇത്തരത്തിൽ വിതരണക്കാർ പറയുന്ന നിബന്ധനകൾ അനുസരിച്ച് ചിത്രം പ്രദർശിപ്പിച്ചാൽ കേരളത്തിലെ തിയേറ്റർ ഉടമകൾ വീണ്ടും കടക്കെണിയിലാകുമെന്നും റിപ്പോർട്ടർ ടിവിയോട് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജയിംസ് കാമറുണിൻ്റെ അവതാർ; ദ വേ ഓഫ് വാട്ടർ ഇന്ത്യയിൽ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
ഇംഗ്ലീഷ് കൂടാതെ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്.
രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുമ്പോൾ സിനിമ പ്രദർശിപ്പിക്കില്ല എന്ന വാർത്ത മലയാളി പ്രേക്ഷകരെ ആശങ്കയിലാക്കുകയാണ്. അതേസമയം സിനിമയുടെ വിതരണക്കാരുമായി ചർച്ചയ്ക്ക് തയാറാണ് എന്നും ഫിയോക്ക് അറിയിച്ചു.
Entertainment News Highlight – Kerala Film Exhibitors Federation will not ban Avatar.