Agricultural Featured Kerala Life Style Local TECHNOLOGY

സംസ്ഥാനത്തെ കാർഷികമേഖലയ്ക്ക് ഇനി ബിസിനസ് കമ്പനി

കാർഷികമേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കേരള അഗ്രോബിസിനസ് കമ്പനി(കാബ്കോ) രൂപവത്കരിക്കുന്നു. ഉത്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവ കമ്പനിയുടെ ചുമതലയാകും.

കമ്പനിയുടെ പ്രവർത്തനങ്ങൾ ഏതുരീതിയിൽ നടപ്പാക്കണമെന്നതിനെക്കുറിച്ചു തീരുമാനമെടുക്കാൻ 11 അംഗസമിതിയെ നിയമിച്ചു. കർഷകരുടെ അഭിപ്രായമറിഞ്ഞായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നു മന്ത്രി പി. പ്രസാദ് അറിയിച്ചു.

കമ്പനിക്ക് പ്രൊഫഷണലുകളുടെ സഹായവുമുണ്ടാകും. കമ്പനിവരുന്നതോടെ കർഷകരുടെ ഉത്പന്നങ്ങൾ കേരളത്തിനകത്തും പുറത്തും വിൽക്കുന്നതും എളുപ്പമാകും. വിപണിയില്ലാത്ത സാഹചര്യമുണ്ടാകില്ല.

പച്ചക്കറി ഉത്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്കു നീങ്ങുകയാണ്. വർഷം 16 ലക്ഷം ടൺവരെ പച്ചക്കറി ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്. പഴവും പച്ചക്കറിയും കേടുകൂടാതെ ഏറെക്കാലം സൂക്ഷിക്കാനുള്ള സംവിധാനവും ഉടൻ ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

Related posts

കേന്ദ്രമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ സീലിങ് തകർന്നുവീണു

Vinod

ഇന്നത്തെ പ്രധാന വാർത്തകൾ

Vinod

സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ നൽകിയ 50 ലക്ഷത്തിൽ 47 ലക്ഷവും ബിജെപിക്കാർ തട്ടിയെടുത്തു: സുരേന്ദ്രനെതിരേ സുന്ദര

Vinod