Featured International National Obituary

കശ്മീരിൽ ഭീകരവാദ ബന്ധമുള്ള 700 ൽ അധികം പേരെ കസ്റ്റഡിയിലെടുത്തു

ജമ്മു കശ്മീരിൽ ആറ് ദിവസത്തിനിടെ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെ ഭീകരവാദ ബന്ധമുള്ള 700 ൽ അധികം പേരെ കസ്റ്റഡിയിൽ എടുത്ത് സുരക്ഷാ സേന. ഇവരിൽ പലർക്കും നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സംഘനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നുമാണ് കരുതുന്നത്. കശ്മീരി പണ്ഡിറ്റ്, സിഖ്, മുസ്ലിം സമുദായക്കാർ ഉൾപ്പെടെയുള്ളവരാണ് കശ്മീരിൽ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണത്തേ തുടർന്ന് കൊല്ലപ്പെട്ടത്.

കശ്മീർ താഴ്വരയിലെ ആക്രമണത്തിന്റെ ശൃംഖല തകർക്കാനാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഭീകരപ്രവർത്തനങ്ങളിലെ വർധനവാണ് ആക്രമണങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

Related posts

ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വായു മലിനീകരണ തോത് അപകടകരമായ നിലയിൽ

Vinod

കൊച്ചിയിൽ ആഢംബര കപ്പൽ ; യാത്രക്കാരായി 1200 പേർ

Vinod

കുഞ്ഞുങ്ങളിൽ കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളുള്ള ആർ.എസ്.വി. രോഗം

Vinod