ജമ്മു കശ്മീരിൽ സ്ഫോടനം; ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു
Blast in Jammu and Kashmir village where terrorists shot and killed four people yesterday.
National News-ശ്രീനഗർ: ഇന്നലെ ജമ്മു കശ്മീരിൽ ഭീകരർ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഗ്രാമത്തിൽ സ്ഫോടനം.
സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
നാല് പേർ അത്യാസന്ന നിലയിലാണ്. പത്തോളം പേർക്ക് പരിക്കും ഏറ്റിട്ടുണ്ട്. അപ്പർ ധാംഗ്രിയിൽ ഇന്നലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപത്താണ് ഇന്ന് സ്ഫോടനം നടന്നത്.
National News Highlight – Blast in Jammu and Kashmir; Five people including a child were killed.