Featured International National Travel

കാബൂളിൽ ചാവേർ സ്‌ഫോടനം നടത്തിയത് ഇന്ത്യയുടെ പിടിയിലായ ഭീകരനെന്ന് വെളിപ്പെടുത്തൽ

അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഓഗസ്റ്റ് 26 ന് നടന്ന ചാവേര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്‌ലാമിക് സ്റ്റേറ്റ് ഖോറോസാന്‍ (ഐഎസ്‌ഐഎസ് – കെ). ചാവേര്‍ സ്‌ഫോടനം നടത്തിയത് അഞ്ചു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ പിടിയിലായ ഭീകരവാദിയാണെന്ന് ഐഎസ്‌ഐഎസ് -കെ അവരുടെ പ്രസിദ്ധീകരണത്തിലൂടെ അവകാശപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു.

അബ്ദുര്‍ റഹ്മാന്‍ അല്‍ ലോഗ്രി എന്ന ഭീകരനാണ് ചാവേര്‍ സ്‌ഫോടനം നടത്തിയതെന്നാണ് അവകാശവാദം. ഭീകരാക്രമണം നടത്തുന്നതിനായി അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ ലോഗ്രി ഡല്‍ഹിയില്‍ അറസ്റ്റിലായി. തടവുശിക്ഷ അനുഭവിച്ചശേഷം ലോഗ്രിയെ അഫ്ഗാനിസ്താനിലേക്ക് നാടുകടത്തി. ആ ഭീകരനാണ് 180-ലേറെപ്പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ചാവേര്‍ സ്‌ഫോടനം നടത്തിയത് എന്നാണ് വെളിപ്പെടുത്തല്‍.

Related posts

എലിവിഷം അബദ്ധത്തിൽ കഴിച്ച് രണ്ടുവയസുകാരൻ മരിച്ചു

Vinod

ഇന്ത്യയിലെ ഉൽപാദനം ഫോഡ് നിർത്തുന്നു; വിൽപന സ്റ്റോക്ക് തീരുംവരെ മാത്രം

Vinod

കുംബ്ലെ ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനായേക്കുമെന്ന് സൂചന

Vinod