Home International മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

by Athira
vsquaretv

മോസ്‌കോ: സോവിയറ്റ് യൂണിയൻ്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ്(91) അന്തരിച്ചു. ദീര്‍ഘകാലം അസുഖ ബാധിതനായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ ഐക്യനാടുകളും യുഎസ്എസ്ആറും തമ്മിലുളള ശീതയുദ്ധത്തിന് അന്ത്യം കുറിച്ചത് ഗോര്‍ബച്ചേവായിരുന്നു. അദ്ദേഹത്തിൻ്റെ നിര്യാണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിന്‍, ബോറിസ് ജോണ്‍സണ്‍, തുടങ്ങിയ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിൻ്റെ ജനനം. 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയൻ്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇദ്ദേഹം 1990-91 കാലയളവില്‍ സോവിയറ്റ് യൂണിയൻ്റെ പ്രസിഡന്റ് കൂടിയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കാനും സാമ്പത്തിക ഘടനയെ കൂടുതല്‍ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിൻ്റെ പരിശ്രമങ്ങളാണ് 1991 ല്‍ സോവിയറ്റ് യൂണിയൻ്റെ തകര്‍ച്ചക്ക് കാരണമായത്.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സോവിയറ്റ് യൂണിയൻ്റെ കിഴക്കൻ യൂറോപ്പിലെ ആധിപത്യം അവസാനിപ്പിച്ചത് ഗോര്‍ബച്ചേവ് ആണ്. 1990 ല്‍ സമാധനാത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബവ്വേവിൻ്റെ ജനനം. 1946 ല്‍ തന്നെ യുവ കമ്മ്യൂണിസ്റ്റ് സംഘടനയായ കോംസമോളില്‍ അംഗത്വമെടുത്ത ഇദ്ദേഹം നാല് വര്‍ഷം ഒരു സര്‍ക്കാര്‍ കൊയ്ത്തു പാടത്ത് ജോലി ചെയ്തിട്ടുണ്ട്. 1952 ല്‍ മോസ്‌കോ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിയമ പഠനം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുന്നത്.

You may also like

Leave a Comment