Home International ബംഗ്ലാദേശിൻ്റെ സഹായവാഗ്ദാനം നിരസിച്ച് പാകിസ്ഥാൻ

ബംഗ്ലാദേശിൻ്റെ സഹായവാഗ്ദാനം നിരസിച്ച് പാകിസ്ഥാൻ

by Athira
vsquaretv

ധാക്ക: ബംഗ്ലാദേശ് നൽകിയ സഹായവാഗ്ദാനം നിരസിച്ച് പാകിസ്ഥാൻ. പ്രളയം തകർത്ത പാകിസ്ഥാന് കരകയറാനായി അടിയന്തര സഹായമായി 14 മില്ല്യണ്‍ രൂപയുടെ സഹായമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാഗ്ദാനം ചെയ്തത്.

എന്നാൽ പാകിസ്ഥാനിൽ സ്വാതന്ത്ര്യം നേടിയ ബംഗ്ലാദേശിൽ നിന്നും ദുരിതാശ്വാസ സഹായങ്ങൾ സ്വീകരിക്കുന്നത് ആഗോള പ്രതിച്ഛായയെ ബാധിക്കുമെന്ന ഭയം കാരണമാണ് പാകിസ്ഥാൻ സഹായം നിരസിച്ചതെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയുന്നത്.

പാകിസ്ഥാൻ്റെ വടക്കൻ പർവതങ്ങളിൽ ഉണ്ടായ അസാധാരണമായ കനത്ത മൺസൂൺ മഴയും രൂക്ഷമായ മഞ്ഞുരുകലുമാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായത്. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയം എന്ന വിശേഷിപ്പിക്കപ്പെട്ട ഈ പ്രകൃതി ദുരന്തം ഏകദേശം 33 ദശലക്ഷം ആളുകളെ ബാധിച്ചു. 450 കുട്ടികൾ ഉൾപ്പെടെ 1,355 പേരാണ് പ്രളയത്തിൽ കൊല്ലപ്പെട്ടത്.

You may also like

Leave a Comment