Home india മണപ്പുറം ഫിനാൻസ് ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; 24 കിലോ സ്വര്‍ണം കവര്‍ന്നു

മണപ്പുറം ഫിനാൻസ് ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; 24 കിലോ സ്വര്‍ണം കവര്‍ന്നു

by Athira
vsquaretv

ജയ്പൂർ: മണപ്പുറം ഫിനാൻസിന്‍റെ ഉദയ്പൂർ ശാഖ കൊളളയടിച്ചു. 24 കിലോ സ്വർണവും 10 ലക്ഷം രൂപയും കവർച്ച സംഘം തട്ടി എടുത്തു. തോക്കും ആയി എത്തിയ അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തിയായിരുന്നു കവർച്ച. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഉദയ്പൂര്‍ എസ് പി അറിയിച്ചു.

പ്രതികള്‍ കവര്‍ച്ചയ്‌ക്കെത്തുന്നതിൻ്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. രാജസ്ഥാനിലെ നഗരപ്രദേശങ്ങളില്‍ സ്ഥിരമായി കൊള്ളനടത്തുന്ന സംഘങ്ങള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തിവരികയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഉദയ്പൂര്‍ എസ് പി അറിയിച്ചു.

You may also like

Leave a Comment