Home india പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലേക്ക്

പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലേക്ക്

by Athira
kottarakaramedia

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ ഒന്നിനും രണ്ടിനുമായി കേരളവും കർണാടകവും സന്ദർശിക്കും. സെപ്റ്റംബർ ‌ഒന്നിന് വൈകിട്ട് ആറിന് കൊച്ചി വിമാനത്താവളത്തിന് സമീപം കാലടിയിൽ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും.

വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാന മന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും.

കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് മോചനം നേടുന്നതും ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തിന് അനുയോജ്യമാക്കുകയും ചെയ്യുന്നതാണ് പുതിയ പതാകയെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് മംഗളൂരുവിൽ 3800 കോടി രൂപയുടെ വ്യവസായ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

You may also like

Leave a Comment