Home india കോണ്‍ഗ്രസ് അധ്യക്ഷപദവി: ഗാന്ധി കുടുംബം പിന്‍മാറിയെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് അധ്യക്ഷപദവി: ഗാന്ധി കുടുംബം പിന്‍മാറിയെന്ന് റിപ്പോര്‍ട്ട്

by Athira
vsquaretv

ന്യൂഡൽഹി: എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാരും മത്സരിച്ചേക്കില്ല. പകരം അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. ഗെഹ്ലോട്ടിനോട് മത്സരിക്കാന്‍ സോണിയാ ഗാന്ധി നിര്‍ദേശിച്ചേക്കും. മത്സരമുണ്ടായാല്‍ പ്രിയങ്കാ ഗാന്ധി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

താൻ മത്സരിക്കാനില്ലെന്ന് രാഹുൽ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. പദവി ഏറ്റെടുക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യമുന്നയിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് തന്നെ രാഹുൽ അടുപ്പക്കാരോട് പറഞ്ഞതായാണ് വിവരം.

ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഇല്ലെങ്കിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്നതാണ് ജി 23 താൽപ്പര്യപ്പെടുന്നത്. ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളിൽ മുന്നിൽ. എന്നാൽ താൻ മത്സരിക്കുന്ന കാര്യത്തിൽ തരൂർ ഇനിയും നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കിൽ വോട്ട് പൂർണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോട്ടിൻ്റെ കാര്യത്തിൽ അതുണ്ടാകില്ലെന്നാണ് ജി 23 യുടെ പ്രതീക്ഷ. തരൂര്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണെന്ന് കോണ്‍ഗ്രസില്‍ നിന്ന രാജി വെച്ച ഗുലാം നബി ആസാദ് പറഞ്ഞു.

You may also like

Leave a Comment