Home india മംഗലൂരു സ്‌ഫോടനം: കര്‍ണാടകയില്‍ 18 സ്ഥലങ്ങളില്‍ റെയ്ഡ്

മംഗലൂരു സ്‌ഫോടനം: കര്‍ണാടകയില്‍ 18 സ്ഥലങ്ങളില്‍ റെയ്ഡ്

by Athira
vsquaretv

മംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പോലീസും എന്‍ഐഎയും പരിശോധന നടത്തുന്നു. മുഖ്യപ്രതി മുഹമ്മദ് ഷാരിഖിൻ്റെ ബന്ധുവീടുകള്‍ ഉള്‍പ്പടെയാണ് പരിശോധന നടത്തുന്നത്. മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തിയിരുന്നു.

ഇവര്‍ ഇന്ന് സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം ഷാരിഖിൻ്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ ഷരീഖ് ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

സ്‌ഫോടനത്തിന് മുന്നോടിയായി ഷാരിഖും സംഘവും ശിവമോഗയില്‍ റിഹേഴ്‌സല്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചു. ശിവമോഗയിലെ തുംഗ നദിക്കരയില്‍ വെച്ചാണ് ഇവര്‍ പരിശീലന സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ ഓണ്‍ലൈന്‍ ആയാണ് ഇവര്‍ വാങ്ങിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

You may also like

Leave a Comment