Home india സുപ്രിംകോടതി ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേൽക്കും

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേൽക്കും

by Athira

ന്യൂഡൽഹി: ഇന്ത്യയുടെ 49ാം ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേൽക്കും. രാഷ്ട്രപതി ദ്രൗപദി മുർമ്മുയാണ് യു യു ലളിതിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. സുപ്രീം കോടതി ജഡ്ജിയാകുന്നതിന് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിലെ അഭിഭാഷകൻ കൂടിയായിരുന്നു ലളിത്.

ഇദ്ദേഹത്തിന് മുന്‍പ് ജസ്റ്റിസ് എസ് എം സിക്രി മാത്രമാണ് അഭിഭാഷകനായിരിക്കെ ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് യു യു ലളിത് 1983ലാണ് ബോംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014ലാണ് ഇദ്ദേഹം സുപ്രിംകോടതി ജഡ്ജിയായത്. വരുന്ന നവംബര്‍ 8 വരെ ആണ് ജസ്റ്റിസ് യുയു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കുക. ജസ്റ്റിസ് എന്‍ വി രമണ വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ലളിത് എത്തുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് രാജ്യത്തെ 48ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാഷ്ട്രപതി ഭവനില്‍ കനത്ത കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്.

You may also like

Leave a Comment