Home india സത്യേന്ദർ ജെയിൻ്റെ കാൽ തിരുമ്മിയത് പീഡനക്കേസ് പ്രതി

സത്യേന്ദർ ജെയിൻ്റെ കാൽ തിരുമ്മിയത് പീഡനക്കേസ് പ്രതി

by Athira
vsquaretv

ന്യൂഡൽഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിനെ തിഹാര്‍ ജയിലില്‍ മസാജ് ചെയ്തത് പീഡനക്കേസ് പ്രതിയെന്ന് ജയില്‍ വൃത്തങ്ങള്‍. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ റിങ്കുവെന്ന തടവുകാരനാണ് മസാജ് ചെയ്യുന്നതെന്നും ഇയാള്‍ ഫിസിയോ തെറപ്പിസ്റ്റല്ലെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആം ആദ്മി പാർട്ടിയും മുഖ്യമന്ത്രി കേജ് രിവാളും മറുപടി പറയണമെന്ന് ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു.

സത്യേന്ദർ ജെയിൻ്റെ കാൽ തിരുമ്മുന്നതിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സത്യേന്ദർ ജയിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ ബിജെപി പോലീസിൽ പരാതി നൽകി. ജയിലിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാരോപിച്ചാണ് ഇരുവർക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്.

തിഹാർ ജയിലിൽ സത്യേന്ദർ ജെയിൻ കട്ടിലിൽ കിടക്കുമ്പോൾ സഹതടവുകാരൻ അദ്ദേഹത്തിൻ്റെ കാൽ തിരുമ്മുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡൽഹി ജയിൽ വകുപ്പ് എഎപിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ കീഴിലാണ് വരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ജെയിൻ ചില രേഖകൾ വായിക്കുന്നതും വെള്ള ടീ ഷർട്ടിട്ട ഒരാൾ കാലുകൾ മസാജ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. ജെയിനിന് വിഐപി പരി​ഗണന നൽകിയെന്നാരോപിച്ച് തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

You may also like

Leave a Comment