കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുസ്തകശാലയുടെയും ഓ.പി ടോക്കൺ സിസ്റ്റത്തിൻ്റെ ഉദ്ഘാടനം നടന്നു
Kottarakkara Sanskrit Film Society, IMA and the hospital jointly opened the book store at Kottarakkara Taluk Hospital
Kottarakkara News-കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊട്ടാരക്കര സംസ്കൃതി ഫിലിം സൊസൈറ്റിയും ഐ. എം.എയും,
ആശുപത്രിയും സംയുക്തമായി ആരംഭിച്ച പുസ്തകശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി കെ ഗോപനും,
ഓ.പി ടോക്കൺ സിസ്റ്റത്തിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുനിസിപ്പൽ ചെയർമാൻ ശ്രീ. ഷാജുവും നിർവഹിച്ചു.
മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി മെഡിക്കൽ സുപ്രണ്ട് ഡോ. കെ ആർ. സുനിൽ കുമാർ സ്വാഗതം പറഞ്ഞു. സംസ്കൃതി ഫിലിം സൊസൈറ്റി ഭാരവാഹികൾ ആയ ഡോ. ഒ. വാസുദേവൻ, ശ്രീ. ശ്രീമംഗലം വിജയൻ,
ശ്രീ. തുളസി, അഡ്വ. ജോൺസൺ, ഐ.എം.എ ഭാരവാഹികളായ ഡോ. ജേക്കബ് മാത്യു,
മുൻ വിക്ടോറിയ ആശുപത്രി സൂപ്രണ്ടുമായിരുന്ന ഡോ.സബീന, RMO. ഡോ. അനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു.
Kottarakkara News Highlight – Inauguration of book store and OP token system was held at Kottarakkara Taluk Hospital.