Featured International Kerala Life Style Local National Obituary

നീലഗിരിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് അടക്കം 13 പേർ മരിച്ചു

സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫൻസ്) ജനറൽ ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽനിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം. ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ. ഗുർസേവക് സിങ്, എൻ.കെ. ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി. സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്

Related posts

വേദനയും സൂചിയും ഇല്ലാതെ വാക്‌സിൻ എടുക്കാം

Vinod

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത; അതിശക്തമായ മഴ തുടരും

Vinod

ലോക്ക്ഡൗൺ:കർശന വ്യവസ്ഥകൾ, എന്തൊക്കെയെന്ന് അറിയാം

Vinod