Agricultural Featured International Kerala Life Style Local TECHNOLOGY

പരിസ്ഥിതിക്ക് ദോഷം; ഗ്രോബാഗ് കൃഷി ഒഴിവാക്കുന്നു

ലാസ്റ്റിക് ഗ്രോബാഗ് ഉപയോഗിച്ചുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കാൻ ആലോചന. പരിസ്ഥിതിക്ക് നാശം വരുത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഗ്രോബാഗ് ആറു മാസം മുതൽ ഒരു വർഷംവരെ ഉപയോഗിക്കാനേ പൊതുവേ കഴിയൂ. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവുമുപയോഗിച്ചുള്ള ഗ്രോബാഗ് പച്ചക്കറി കൃഷിയും വ്യാപകമാണ്. ലക്ഷക്കണക്കിന് ഗ്രോബാഗുകളാണ് വിതരണം ചെയ്തിട്ടുള്ളത്.

ഗ്രോബാഗ് പകരമായി പുനരുപയോഗിക്കാൻ കഴിയുന്ന ചട്ടികൾ ഉപയോഗപ്പെടുത്താനാണ് ആലോചന. പോളി എഥിലിൻ ചട്ടികൾ അഞ്ചുവർഷത്തിലധികം ഉപയോഗിക്കാൻ കഴിയുമെന്ന നിർദേശം വികേന്ദ്രീകൃതാസൂത്രണസമിതി ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഉത്പാദനം കുടുംബശ്രീകൾ വഴി നടത്താൻ കഴിയുമോയെന്നതും പരിഗണനയിലുണ്ട്. ടെറസ് കൃഷിക്കും പുരയിട കൃഷിക്കും ഉപയോഗിക്കാൻ പുതുരീതി ആവിഷ്‌കരിക്കുന്നതിന് അനുമതി നൽകണമെന്ന ആവശ്യവും സമിതിക്ക് മുമ്പിലുണ്ട്.

Related posts

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം തു​റ​ന്നു ന​ൽ​കി

Vinod

ദീർഘവീക്ഷണമില്ലാതെ പ്രഖ്യാപിച്ച പദ്ധതി ഉപേക്ഷിച്ച് ഇന്ത്യൻ റെയിൽവേ

Vinod

നോട്ട് ഇരട്ടിപ്പിക്കലിന് സിനിമാ ചിത്രീകരണത്തിനു ഉപയോഗിക്കുന്ന നോട്ടുകൾ

Vinod