Featured Kerala Life Style Local

കരമന മൽസ്യം തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ട്വിസ്‌റ്റ്? വിൽപ്പനക്കാരി മീൻപാത്രം സ്വയം തട്ടിത്തെറിപ്പിച്ചതെന്ന് പോലീസ്

കരമന പാലത്തിന് സമീപം മീൻ വിൽക്കുകയായിരുന്ന വലിയതുറ സ്വദേശി മരിയ പുഷ്പം മീനും പാത്രവും സ്വയം തട്ടിത്തെറിപ്പിച്ചതാണെന്ന് പൊലീസിന്റെ റിപ്പോർട്ട്. മാറിയിരുന്ന് കച്ചവടം നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തിൽ ഇവർ മനപൂർവം മീൻ തട്ടിത്തെറിപ്പിക്കുകയായിരുന്നെന്നാണ് കണ്ടെത്തൽ.

പൊലീസുകാർ ജിപ്പിൽ നിന്ന് ഇറങ്ങിയിട്ടില്ലെന്നും വാഹനത്തിൽ ഇരുന്നുകൊണ്ട് മരിയ പുഷ്പത്തോട് സംസാരിക്കുകയാണുണ്ടായതെന്നും ദൃക്‌സാക്ഷികൾ മൊഴിയിൽ പറയുന്നു. ജീപ്പ് പാലത്തിൽ നിറുത്തുന്നതും സെക്കൻഡുകൾക്കകം പോകുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ മീൻ തട്ടിത്തെറിപ്പിക്കുന്നതായി കാണുന്നില്ല,​ ജീപ്പിൽ ഇരുന്നുകൊണ്ട് പൊലീസുകാർ തട്ടിത്തെറിപ്പിക്കുകയാണെങ്കിൽ മീൻപാത്രം പിന്നിലേക്കൊ വശങ്ങളിലേക്കോ ആണ് മറിയുകയെന്നും, പാത്രം മുന്നിലേക്ക് മറിഞ്ഞ നിലയിലാണ് ദൃശ്യങ്ങളിലുള്ളതെന്നുമുള്ള പൊലീസിലെ വിദഗ്ദ സംഘത്തിന്റെ പരാമർശവും റിപ്പോർട്ടിലുണ്ട്.

Related posts

ഒമിക്രോൺ വകഭേതമെന്ന സംശയം; കോഴിക്കോട് സ്വദേശിയുടെ സ്രവം പരിശോധനയ്ക്കയച്ചു

Vinod

നടി യാഷിക ആനന്ദിന് കാറപകടത്തിൽ ഗുരുതര പരുക്ക്

Vinod

പേരിനുമാത്രം സഹകരണം, 97 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കോൺഗ്രസ്

Vinod