Agricultural National

കർഷകരുടെ പാർലമെന്റ് പ്രതിഷേധം: അതീവ സുരക്ഷയിൽ ഡൽഹി

കർഷകരുടെ പാർലമെന്റ് മാർച്ചിന് ഇന്ന് തുടക്കം. കേന്ദ്ര കാർഷിക നിയമത്തിനെതിരെ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് കർഷകർ പ്രതിഷേധം (Farmers Protest) നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യതലസ്ഥാനത്ത് ഇന്ന് അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിരിയിരിക്കുന്നത്.

ഡൽഹി അതിർത്തികളിലും പാർലമെന്റ് മേഖലകളിലും കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മാർച്ച് നടത്തുന്നത് അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് കർഷക നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ഇന്ന് മുതൽ പാർലമെന്റ് സമ്മേളനം  അവസാനിക്കും വരെ ജന്തർമന്ദറിൽ ധർണ നടത്തുവാനാണ് കർഷകരുടെ തീരുമാനം. പ്രതിദിനം ഇരുന്നൂറ് കർഷകരും അഞ്ച് കർഷക സംഘടനാ നേതാക്കളും സമരത്തിൽ പങ്കെടുക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കർഷകരുടെ മാർച്ച് ആഗസ്റ്റ് 19 വരെ ഉണ്ടാകും.

പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കി ഇവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ പൊലീസിന് കൈമാറുമെന്നാണ് റിപ്പോർട്ട്. മാർച്ചിനിടയ്ക്ക് നുഴഞ്ഞുകയറി സമരം അട്ടിമറിക്കുന്നത് തടയുന്നതിനാണ് ഈ നടപടി.

റിപ്പബ്ലിക് ദിനത്തിൽ നടത്തിയ പ്രതിഷേധത്തിൽ ഉണ്ടായ സംഘർഷ സാഹചര്യംവീണ്ടും ഉണ്ടാകാതിരിക്കാൻ കിസാൻ സംയുക്ത മോർച്ചയും മുൻകരുതലെടുത്തിട്ടുണ്ട്.

Related posts

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ

Vinod

നായകസ്ഥാനം രാജിവെയ്ക്കുന്നത് കോലിയുടെ ഇഷ്ടപ്രകാരം

Vinod

വിശക്കുന്നവരിൽ ഇന്ത്യ മുന്നിൽ: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വളരെ പിന്നിൽ

Vinod