Featured Kerala Life Style Local National

വ്യാജ ഡി വൈ എസ് പി പിടിയിൽ

തമിഴ്നാട് പൊലീസിനെ കബളിപ്പിച്ച് നടന്ന വ്യാജ ഡിവൈഎസ്പിയെ കേരള പൊലീസ് കുടുക്കി. ചെന്നൈ സ്വദേശി സി.വിജയൻ (41) ആണ് പിടിയിലായത്. 2 മൊബൈൽ ഫോണുകളും തമിഴ്നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയൽ കാർഡും പിസ്റ്റൾ രൂപത്തിലുള്ള എയർഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും വാഹനത്തിൽ നിന്നും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം കുമളി ചെക്പോസ്റ്റ് കടന്ന് കേരളത്തിലെത്തി. തനിയെ വാഹനമോടിച്ചെത്തിയ ഇയാൾ കട്ടപ്പന സ്റ്റേഷനിലെത്തി ഡിവൈഎസ്പി വി.എ.നിഷാദ് മോനെ പരിചയപ്പെട്ടു. മടങ്ങാൻ തുടങ്ങുമ്പോൾ പൊലീസ് സ്റ്റേഷന്റെ ചിത്രം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി. ഇയാളുടെ പെരുമാറ്റത്തിൽ ഡിവൈഎസ്പിക്കു സംശയം തോന്നിയതിനാൽ തമിഴ്‌നാട് പോലീസിൽ അറിയിച്ചപ്പോളാണ് ഇങ്ങനെയൊരു പൊലീസ് ഉദ്യോഗസ്ഥർ അവിടെയില്ലെന്ന് അറിഞ്ഞത്. കേരള പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിണ്ടിഗൽ ജില്ലയിൽ വച്ച് വിജയനെ തമിഴ്നാട് പൊലീസ് പിടികൂടി.

Related posts

ആലപ്പുഴയിൽ ക്ലാസ് കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനിയെ കൂട്ടംചേർന്ന് പീഡിപ്പിച്ചു

Vinod

എന്തിനുമേതിനും സർട്ടിഫിക്കറ്റ് വേണ്ട, പകരം സത്യവാങ്മൂലം

Vinod

മയക്കുമരുന്ന് വേട്ടയിൽ ഉലഞ്ഞ് ബോളിവുഡ്

Vinod