Home Entertainment ടിവി താരം സോനാലി ഫോ​ഗട്ട് അന്തരിച്ചു

ടിവി താരം സോനാലി ഫോ​ഗട്ട് അന്തരിച്ചു

by Athira

പനാജി: ബിജെപി നേതാവും നടിയുമായ സോണാലി ഫോഗട്ട്(42) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ഗോവയില്‍ വച്ചായിരുന്നു അന്ത്യം. 2016ല്‍ ‘ഏക് മാ ജോ ലാഖോന്‍ കെ ലിയേ ബാനി അമ്മ’ എന്ന ടിവി സീരിയലിലൂടെയാണ് സോണാലി ഫോഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ബിഗ് ബോസ് സീസൺ 14ലെ മത്സരാർഥിയായിരുന്നു സൊനാലി ഫോഗട്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ എത്തിയത്. ബി​ഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി. 2019ലെ ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.

കുൽദീപ് ബിഷ്‌ണോയിക്കെതിരെയാണ് അവർ മത്സരിച്ചത്. ടിക് ടോക്കിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു. 2016 ഡിസംബറിൽ ഭർത്താവ് സഞ്ജയ് ഫോഗട്ട് അന്തരിച്ചു. ദുരൂഹസാഹചര്യത്തിൽ ഫാം ഹൗസിലാണ് സഞ്ജയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യശോധര ഫോഗട്ട് ആണ് മകൾ.

You may also like

Leave a Comment